PWD Electronics Staff Association. Kerala

Reg. No. GO (MS) 83/70/PD & GO (RT) 16/03/P&ARD

ആമുഖം


പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം മുൻപ് റേഡിയോ  വിംഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1968 മുതൽ പി ഡബ്ല്യു ഡി റേഡിയോ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി.GO(RT) No.MS 83/70/PD dt 20.3.1970 പബ്ലിക്(Services D) ഡിപ്പാർട്ട്മെൻറ് മുഖേന പി ഡബ്ല്യു ഡി റേഡിയോ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് അംഗീകാരം ലഭിച്ചു.1989 ൽ GO(RT) No.814/89 PW &T dt 11.05.1989 സർക്കാർ ഉത്തരവ് പ്രകാരം പിഡബ്ല്യുഡി റേഡിയോ വിങ്ങ് എന്ന വിഭാഗത്തിന്റെ പേര് മാറ്റി ഇലക്ട്രോണിക്സ് വിഭാഗം എന്നാ ക്കുകയുണ്ടായി . ആയതിനാൽ പി ഡബ്ല്യു ഡി റേഡിയോ ടെക്നിക്കൽ സ്റ്റാഫ്  അസോസിയേഷന്റെ  പേര് പിഡബ്ല്യുഡി ഇലക്ട്രോണിക്സ് സ്റ്റാഫ് അസോസിയേഷൻ കേരള എന്നാക്കി മാറ്റി സർക്കാർ ഉത്തരവ് GO ms No.16/2003/ P&ARD dt 16.06.2003 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് സ്റ്റാഫ് അസോസിയേഷൻ കേരള എന്ന ഈ സംഘടനയിൽ പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ മുഴുവൻ സാങ്കേതിക  ജീവനക്കാരും അംഗങ്ങളാണ് . ഇലട്രോണിക്സ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി ഈ സംഘടന പ്രവർത്തിച്ചു വരുന്നു.